ലക്കിടി: സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ലക്കിടി കൂട്ടു പാതയ്ക്ക് സമീപം പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമ (12) ആണ് മരിച്ചത്. തിങ്കളാഴ്ചരാവിലെ 9.45നായിരുന്നു സംഭവം.
അപകടത്തിൽ മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫിയഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല.
പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.